News


Posted 23/07/2024

ഗ്രാമീണ റോഡുകൾ തിളങ്ങും;പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ നാലാംഘട്ടം പ്രഖ്യാപിക്കാൻ സർക്കാർ

  • പിഎംജിഎസ്‍വൈയുടെ നാലാംഘട്ടം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി.25,000 ഗ്രാമീണ മേഖലകളിലേക്കുള്ള റോഡ് ഗതാഗതം യാഥാ‍ർഥ്യമാകും.2019ലായിരുന്നു പദ്ധതിയുടെ മൂന്നാംഘട്ടം പ്രഖ്യാപിച്ചത്.
  • പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‍വൈ) യുടെ നാലാംഘട്ടം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂ‍ർണ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. 25,000 ഗ്രാമീണ മേഖലകളിലേക്കുള്ള റോഡ് ഗതാഗതം യാഥാ‍ർഥ്യമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം
  • ജനസംഖ്യയ്ക്ക് മുൻഗണന നൽകി 25,000 ഗ്രാമീണ ആവാസവ്യവസ്ഥകളിലേക്ക് എല്ലാ കണക്റ്റിവിറ്റിയും ലഭ്യമാക്കുന്നതിനായി പിഎംജിഎസ്‍വൈയുടെ നാലാംഘട്ടം ആരംഭിക്കും"- ഈ സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
  • ബജറ്റിനു മുന്നോടിയായി പാർലമെൻ്റിൽവെച്ച 2023-24 സാമ്പത്തിക സർവേയിൽ പിഎംജിഎസ്‍വൈയുടെ കീഴിൽ 8,29,409 കിലോമീറ്റർ റോഡിന് അനുമതി നൽകിയതായി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ് ജൂൺ 18 വരെ 7,63,308 കിലോമീറ്റർ റോഡിൻ്റെ നിർമാണം പൂർത്തിയായതായും വ്യക്തമാക്കിയിട്ടുണ്ട്. 3.23 ലോക്ഷം കോടി രൂപയുടെ ചെലവിലാണ് നിർമാണം പൂർത്തിയായത്. അതേസയം ദേശീയ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി 11 വ്യാവസായിക ഇടനാഴികളുടെ വികസനവുമായി മുന്നോട്ടുപോകുന്നത് ഇന്ത്യയിലെ റോഡ് കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നുണ്ട്.
Views: 116
Create Date: 23/07/2024
SHARE THIS PAGE!

News

650 കോടിയില്‍ നിന്ന് വീണ്ടും കുതിക്കാന്‍ 'ജയിലര്‍'; ചിത്രം ജപ്പാനില്‍ റിലീസ് read more


ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തുread more


ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നുread more


ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുread more


സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (08.01.2025)read more


പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവിലread more


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശംread more


2024 അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾread more


തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തിread more


കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തുread more


'കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തിread more


വല്യേട്ടന്‍ റീ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി ആരാധകര്‍read more


വർഷങ്ങൾക്ക് ശേഷം ട്രാക്കിൽ ചീറി പായാൻ തല അജിത്read more