News


Posted 05/08/2024

മണ്ണെടുത്തവർ മണ്ണിലേക്ക്; പുത്തുമലയിൽ കൂട്ടസംസ്കാരം, സ‍ർവമത പ്രാർഥനയോടെ വിട ചൊല്ലി നാട്

വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുന്നത് .വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്.
ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രം​ഗത്തുണ്ട്
അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
Views: 195
Create Date: 05/08/2024
SHARE THIS PAGE!

News

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കുംread more


KCL 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്read more


ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകംread more


സംസ്ഥാനത്ത് മഴ കടുക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്read more


സംസ്ഥാത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; 38കാരി ചികിത്സയിൽread more


ജൂലൈ 5 നിർണായകം: ജപ്പാനെ മുൾമുനയിൽ നിർത്തി മാംഗ എഴുത്തുകാരിയുടെ പ്രവചനംread more


Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നുread more


ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more


ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more


ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more