News


Posted 09/08/2024

വയനാടിന് കൈത്താങ്ങായി സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

വയനാടിന് സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ ലഭിച്ചത് എണ്‍പത്തിഒമ്പത് കോടി അന്‍പത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500). പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്.

2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും.2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും.

അതേസമയം പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കഴിഞ്ഞ ദിവസവും വ്യക്തികളും വിവിധ സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി 30,000 രൂപയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു 35000 രൂപയും, മന്ത്രി ഡോ. ആര്‍ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപയും, മന്ത്രി പി രാജീവ്‌ അദ്ദേഹത്തിന് പുരസ്കാരമായി ലഭിച്ച 22,222 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിന് പുറമെ, ചലച്ചിത്രതാരം പ്രഭാസ് രണ്ട് കോടി രൂപയും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവ ഒരു കോടി രൂപാ വീതവും സംഭാവന ചെയ്തു.

എന്‍ സി പി സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപയും, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റി 10,000 രൂപയും സംഭാവന ചെയ്തു. കൊലുസ് വാങ്ങാന്‍ ശേഖരിച്ച 2513 രൂപയാണ് കലൂര്‍ മേരിലാന്‍റ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി നിസാരിക അമല്‍ജിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Views: 201
Create Date: 09/08/2024
SHARE THIS PAGE!

News

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്read more


സ്വര്‍ണവില ഉയര്‍ന്നു; അറിയാം ഇന്നത്തെ വിലread more


വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽread more


650 കോടിയില്‍ നിന്ന് വീണ്ടും കുതിക്കാന്‍ 'ജയിലര്‍'; ചിത്രം ജപ്പാനില്‍ റിലീസ് read more


ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തുread more


ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നുread more


ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുread more


സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (08.01.2025)read more


പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവിലread more


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശംread more


2024 അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾread more


തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തിread more


കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തുread more