News


Posted 10/08/2024

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ: ഹെലികോപ്റ്ററിൽ ആകാശനിരീക്ഷണം പൂർത്തിയാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. കൽപ്പറ്റയിൽ നിന്ന് റോഡ‍് മാർ​ഗം ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്.
ആകാശ നിരീ​ക്ഷണം പൂർത്തിയാക്കി കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ ഹെലികോപ്റ്ററിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരും മീഡിയ സംഘവും ആയിരുന്നു ഉണ്ടായിരുന്നത്. എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലിറങ്ങിയ പ്രധാനമന്ത്രി ഉടൻ തന്നെ റോഡ് മാർഗം ചൂരൽമലയിലേക്ക് പുറപ്പെട്ടു.
മൂന്ന് മണി വരെ ദുരന്ത മേഖലയിൽ മോദി തുടരും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.
Views: 91
Create Date: 10/08/2024
SHARE THIS PAGE!

News

സംഘർഷമൊഴിയാതെ മണിപ്പൂർ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രിread more


കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ലread more


'സ്ലോ പോയിസണ്‍', 'മാങ്ങ ഒഴികെ എല്ലാം ഉണ്ട്'; വൈറലായി മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോread more


ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; ഓണക്കാലത്ത് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചുread more


ഇത് സ്വര്‍ണം വാങ്ങാന്‍ നല്ല സമയമോ? തുടര്‍ച്ചയായ രണ്ടാം ദിനവും വിലയിടിഞ്ഞുread more


നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കുംread more


സ്വർണ്ണവിലയിൽ നേരിയ ഇടിവ്; വിപണിയിലെ ഇന്നത്തെ നിരക്ക് അറിയാംread more


വിഴിഞ്ഞത്ത് നങ്കൂരമിടാൻ ലോകത്തെ ഏറ്റവും വലിയ കമ്പനിയായMSCകൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് എത്തുംread more


ഐപിഎൽ 2025ൽ മത്സരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബിസിസിഐ; റിപ്പോർട്ട്read more


വിവേചനം ഇല്ലാതാക്കണം, മതേതര സിവില്‍കോഡ് കാലഘത്തിന്റെ ആവശ്യം: നരേന്ദ്ര മോദിread more


ത്രിവർണ ശോഭയിൽ രാജ്യം; ഇന്ന് 78-ാം സ്വാതന്ത്ര്യദിനംread more


തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾക്ക് ഓരോ മാസവും 1000 രൂപ പോക്കറ്റ് മണിread more


പ്രധാനമന്ത്രി ദുരന്തഭൂമിയിൽ: ഹെലികോപ്റ്ററിൽ ആകാശനിരീക്ഷണം പൂർത്തിയാക്കിread more