News


Posted 15/08/2024

ത്രിവർണ ശോഭയിൽ രാജ്യം; ഇന്ന് 78-ാം സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ.

6000 ത്തോളം പേരാണ് ഈ വർഷം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളുടെ ഭാഗമായി പങ്കെടുക്കുക . യുവാക്കൾ, വിദ്യാർഥികൾ ഗോത്രവിഭാഗത്തിൽപ്പെട്ടവർ, കർഷകർ, തുടങ്ങിയവരാണ് അതിഥികളുടെ പട്ടികയിൽ ഉള്ളത്.

പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരും ചടങ്ങിന്റെ ഭാഗമാകും. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് സ്വീകരിക്കുക. ചെങ്കോട്ടയിൽ എത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തിലും രാജ് ഘട്ടിലും ആദരാഞ്ജലികൾ അർപ്പിക്കും.

ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.

Views: 265
Create Date: 15/08/2024
SHARE THIS PAGE!

News

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കുംread more


KCL 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്read more


ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകംread more


സംസ്ഥാനത്ത് മഴ കടുക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്read more


സംസ്ഥാത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; 38കാരി ചികിത്സയിൽread more


ജൂലൈ 5 നിർണായകം: ജപ്പാനെ മുൾമുനയിൽ നിർത്തി മാംഗ എഴുത്തുകാരിയുടെ പ്രവചനംread more


Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നുread more


ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more


ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more


ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more