News


Posted 29/11/2024

വർഷങ്ങൾക്ക് ശേഷം ട്രാക്കിൽ ചീറി പായാൻ തല അജിത്

ആരാധകരുടെ സ്വന്തം തല അജിത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോട്ടോർ സ്പോർട്സിലേക്ക് തിരിച്ചു വന്നിരുന്നു. അജിത്തിന്റെ സിനിമകളൊക്കെ ഇഷ്ട്ടപ്പെടുന്നവരിൽ ചിലർക്ക് മാത്രമാവും അദ്ദേഹം ഇന്റർനാഷണൽ ലെവലിൽ വരെ മത്സരിച്ചിട്ടുള്ള ഒരു മോട്ടോർ സ്പോർട്സ് താരമാണെന്നു അറിയാവുന്നത്. തന്റെ സിനിമകളിൽ കാറിലും ബൈക്കിലും അജിത്ത് നടത്തിയ സാഹസങ്ങൾ ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സിനിമക്കൊപ്പം പ്രിയപ്പെട്ടതാണ് മരണവേഗത്തിൽ പായുന്ന ഈ പാഷൻ.
റേസ് ചെയ്യുമ്പോൾ മാത്രമാണ് താൻ പൂർണ്ണത അനുഭവിക്കുന്നതെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2002 ൽ നാഷണൽ ഫോർമുല ഇന്ത്യ സിംഗിൾ സീറ്റർ ചാമ്പ്യൻഷിപ്പിൽ തുടങ്ങി ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിലും ബ്രിട്ടീഷ് ഫോർമുല 3യിലും തുടങ്ങി ദി യൂറോപ്യൻ ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ വരെ എത്തിനിൽക്കുന്നു താരത്തിന്റെ കാർ റേസിംഗ് ഭ്രമം. മത്സരയോട്ടങ്ങൾക്കിടയിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ആക്സിഡന്റുകളും പലപ്പോഴായി അജിത്തിന് സംഭവിച്ചിട്ടുണ്ട്. തുടർന്ന് താൽക്കാലികമായെങ്കിലും തന്റെ ഇഷ്ടവിനോദം ഉപേക്ഷിക്കേണ്ടി വന്ന അജിത് ഇതാ തന്നെ എന്നും ഭ്രമിപ്പിച്ച സ്പോർട്സ് കാറുകളുടെ മത്സരയോട്ടത്തിന്റെ ലോകത്തേക്ക് വീണ്ടും മടങ്ങി വന്നിരിക്കുന്നു. സ്പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ-കാറ്റലൂനിയയിൽ തന്റെ റേസിംഗ് കരിയറിലെ അടുത്ത അധ്യായം എഴുതാൻ.
Views: 363
Create Date: 29/11/2024
SHARE THIS PAGE!

News

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കുംread more


KCL 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്read more


ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകംread more


സംസ്ഥാനത്ത് മഴ കടുക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്read more


സംസ്ഥാത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; 38കാരി ചികിത്സയിൽread more


ജൂലൈ 5 നിർണായകം: ജപ്പാനെ മുൾമുനയിൽ നിർത്തി മാംഗ എഴുത്തുകാരിയുടെ പ്രവചനംread more


Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നുread more


ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more


ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more


ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more