News


Posted 15/07/2024

യൂറോ വന്‍കരയില്‍ സ്പാനിഷ് വസന്തം; ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്ത സ്‌പെയിനിന് കിരീടം

യൂറോ കപ്പ് 2024 കിരീടം സ്‌പെയിനിന്. ബെര്‍ലിനിലെ ഒളിംപിയസ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1നാണ് തകര്‍ത്തത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
47ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും 73ാം മിനിറ്റില്‍ കോള്‍ പാമെര്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ സ്‌പെയിനിനായി മൈക്കല്‍ ഒയാര്‍സബല്‍ വിജയഗോള്‍ കുറിക്കുകയായിരുന്നു.
ഫൈനലിന്റെ ആവേശത്തിലേക്ക് ഉയരാതെ പോയ ഒന്നാം പകുതിയില്‍ ഇരു ടീമുകള്‍ക്കും മൂര്‍ച്ചയുള്ള മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനായില്ല. എന്നാല്‍ പന്ത് കൈവശം വയ്ക്കുന്നതിലും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും സ്‌പെയിന്‍ ആധിപത്യം പൂര്‍ണമായിരുന്നു. ആദ്യ പകുതിയില്‍ 70 ശതമാനമാണ് സ്‌പെയിനിന്റെ ബോള്‍ പൊസഷന്‍. ആറ് കോര്‍ണറുകള്‍ ഇംഗ്ലണ്ട് വഴങ്ങിയപ്പോള്‍ സ്‌പെയിന്‍ ഒരു കോര്‍ണര്‍ മാത്രമാണ് വഴങ്ങിയത്.
അതേസമയം, പന്ത് ലഭിക്കുമ്പോഴെല്ലാം സ്‌പെയിനിന്റെ ബോക്‌സിലേക്ക് കടന്നുകയറാനും ദ്രുതഗതിയിലുള്ള കൗണ്ടര്‍ അറ്റാക്ക് നടത്താനും ഇംഗ്ലണ്ട് ശ്രമിക്കുന്നുണ്ടായിരുന്നു. സ്‌പെയിന്‍ തുടരെ മുന്നേറ്റങ്ങള്‍ നെയ്‌തെങ്കിലും ഫൈനല്‍ തേഡില്‍ എല്ലാം പിഴച്ചു. സ്‌പെയിനിന്റെ മധ്യനിര മല്‍സരം നിയന്ത്രിക്കുന്ന കാഴ്ചയോടെ ഗോള്‍രഹിതമായാണ് ഒന്നാം പകുതി അവസാനിച്ചത്.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളില്‍ സ്‌പെയിന്‍ ലീഡ് നേടി. തുടക്കംമുതല്‍ അധ്വാനിച്ച് കളിച്ചിരുന്ന 22കാരന്‍ നിക്കോ വില്യംസാണ് ഗോള്‍വല കുലുക്കിയത്.

സെമിയിലെ സ്‌പെയിനിന്റെ താരമായ ലമീന്‍ യമാല്‍ ആണ് ഗോളിന് അവസരം തുറന്നത്. ബോക്‌സിന്റെ വലതുവശത്തു നിന്ന് പന്ത് ലഭിച്ച യമാല്‍ നിക്കോ വില്യംസിന് കൈമാറുമ്പോള്‍ അനായാസ ഫിനിഷിങിനാണ് കളമൊരുങ്ങിയത്.
ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ ഉണര്‍ന്നു കളിച്ചു. ഇതിനിടയില്‍ യമാല്‍ നല്‍കിയ നല്ലൊരു ത്രൂ പാസ് മുതലാക്കാന്‍ സ്‌പെയിനിന് സാധിച്ചില്ല. 70ാം മിനിറ്റില്‍ ഇംഗ്ലണ്ട് മൈനൂവിന് പകരം കോള്‍ പാമെറെ കളത്തിലിറക്കി. മൂന്നു മിനിറ്റിനകം പാര്‍മെര്‍ ഇംഗ്ലണ്ടിന് സമനില ഗോള്‍ സമ്മാനിക്കുകയും ചെയ്തു. സാകയും ബെല്ലിങ്ഹാമും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിന് പുറത്തുവച്ച് പന്ത് ലഭിച്ച പാര്‍മര്‍ ഓട്ടത്തിനിടയില്‍ തൊടുത്ത ശക്തമായ ഗ്രൗണ്ടര്‍ ഗോള്‍കീപ്പറെയും കടന്ന് വലയില്‍ കയറി.

വിജയഗോളിനായി ഇരുടീമുകളും നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും മല്‍സരം അധിക സമയത്തിലേക്ക് നീളുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സ്‌പെയിനിന്റെ വിജയഗോള്‍. 86ാം മിനിറ്റില്‍ കുക്കുറെല്ലയുടെ പാസ് ബോക്‌സിനുള്ളിലേക്ക് വന്നപ്പോള്‍ പാഞ്ഞടുത്ത ഒയാര്‍സബല്‍ സുന്ദരമായ ടച്ചിലൂടെ ഗോള്‍കീപ്പറെ നിസ്സഹായനാക്കി. തൊട്ടടുത്ത മിനിറ്റില്‍ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ലൈനില്‍ വച്ച് ഒല്‍മോ ഹെഡ് ചെയ്ത് അപകടം ഒഴിവാക്കി. നാല് മിനിറ്റ് ഇന്‍ജുറി ടൈമില്‍ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും സ്‌പെയിന്‍ പിടിച്ചുനിന്നു.
Views: 123
Create Date: 15/07/2024
SHARE THIS PAGE!

News

650 കോടിയില്‍ നിന്ന് വീണ്ടും കുതിക്കാന്‍ 'ജയിലര്‍'; ചിത്രം ജപ്പാനില്‍ റിലീസ് read more


ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തുread more


ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നുread more


ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുread more


സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (08.01.2025)read more


പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവിലread more


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശംread more


2024 അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾread more


തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തിread more


കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തുread more


'കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തിread more


വല്യേട്ടന്‍ റീ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി ആരാധകര്‍read more


വർഷങ്ങൾക്ക് ശേഷം ട്രാക്കിൽ ചീറി പായാൻ തല അജിത്read more