News


Posted 15/07/2024

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കണം; റെയില്‍വേയോടും കോര്‍പറേഷനോടും നിര്‍ദേശിച്ച് HIGH COURT

തിരുവനന്തപുഴം ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടിലെ മാലിന്യനീക്കത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. മാലിന്യനീക്കത്തില്‍ റെയില്‍വേയും കോര്‍പറേഷനും പരസ്പരം പഴിചാരുന്നത് കേള്‍ക്കാനല്ല തങ്ങളിരിക്കുന്നതെന്ന് കോടതി പറഞ്ഞു. മാലിന്യനീക്കം എങ്ങനെയെന്ന് കോര്‍പറേഷനും റെയില്‍വേയും കോടതിയെ അറിയിക്കണം. ദുരന്തത്തില്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച കോടതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ജോയിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. 
റെയില്‍ വേ ഭൂമിയിലേക്ക് മാലിന്യമെത്തുന്നില്ലെന്ന് റെയില്‍വേയും മാലിന്യം തോട്ടിലേക്ക് വിടുന്നില്ലെന്ന് കോര്‍പറേഷനും ഉറപ്പാക്കണെമെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കനാലിലൂടെ ഒഴുക്കിവിടാന്‍ പാടില്ലായിരുന്നുവെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകുന്നില്ലെന്ന് കോര്‍പ്പറേഷനും സര്‍ക്കാരും ഉറപ്പിക്കണമായിരുന്നു.റെയില്‍വേ ടണലിലൂടെ മാലിന്യം ഒഴുകുന്നത് കോര്‍പ്പറേഷന്‍ തടയണമായിരുന്നു.
ടണലിലെ വെള്ളം കറുത്ത് കലങ്ങിയ നിലയിലായിരുന്നു. അതിനര്‍ത്ഥം കോര്‍പ്പറേഷന്‍ സമയബന്ധിതമായി മാലിന്യനീക്കം ചെയ്തില്ലെന്നാണ്. മാലിന്യ സംസ്‌കരണം എങ്ങനെയെന്നതില്‍ കോടതി റെയില്‍വേയോട് വിശദീകരണം തേടിയിട്ടുമുണ്ട്.

Views: 187
Create Date: 15/07/2024
SHARE THIS PAGE!

News

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കുംread more


KCL 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്read more


ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകംread more


സംസ്ഥാനത്ത് മഴ കടുക്കും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്read more


സംസ്ഥാത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; 38കാരി ചികിത്സയിൽread more


ജൂലൈ 5 നിർണായകം: ജപ്പാനെ മുൾമുനയിൽ നിർത്തി മാംഗ എഴുത്തുകാരിയുടെ പ്രവചനംread more


Qantas Airways 60 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ, ഫോൺ നമ്പരടക്കം ചോർന്നുread more


ബുമ്ര ഇല്ലാതെ ഇന്ത്യ ഇറങ്ങുമ്പോൾread more


ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലംread more


ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 പോരാട്ടം മുറുകുന്നു; പ്രീ ക്വാര്‍ട്ടറിലേക്ക് 10 ടീമുകള്‍ക്ക് യോഗ്യതread more


കേരളം അതിതീവ്ര മഴread more


അഭിമാനം ശുഭാൻഷു ശുക്ല, ജീവിതം അറിയാംread more


ബഹിരാകാശത്തേക്ക് ശുഭാൻഷു ശുക്ല; ആക്സിയം മിഷൻ 4 കുതിച്ചുയർന്നു; ഒന്നാംഘട്ടം വിജയംread more