News


Posted 24/02/2021

കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കളക്ടർ നവ്‌ജ്യോത് ഖോസ


ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ കളക്ടർ നേരിട്ടു വിലയിരുത്തി.


ഈ മാസം 27നാണ് ആറ്റുകാൽ പൊങ്കാല. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂർണമായി ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. ഇക്കാര്യം ക്ഷേത്ര ഭരണസമതിയും ഉറപ്പാക്കണമെന്നു കളക്ടർ നിർദേശിച്ചു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.


ക്ഷേത്രത്തിൽ ദിവസേനയുള്ള ദർശനത്തിനും മറ്റു ചടങ്ങുകൾക്കും എത്തുന്ന ഭക്തജനങ്ങൾ കൂട്ടംകൂടാതെ ശ്രദ്ധിക്കണമെന്നു ക്ഷേത്ര ഭരണ സമിതിക്കു കളക്ടർ നിർദേശം നൽകി. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്ര പരിസരത്ത് കൂട്ടംകൂടാൻ പാടില്ല. പത്തു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.

Views: 298
Create Date: 24/02/2021
SHARE THIS PAGE!

News

ഹൃ​ദ​യം നു​റു​ങ്ങു​ന്നു, ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം; ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ഗ്രെ​റ്റread more


ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍‌read more


സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്read more


ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും read more


ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.read more


ചിറ്റൂർ ഉത്സവത്തിൽ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു. read more


സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരുംread more


എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്read more


പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more