News


Posted 24/02/2021

വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്

പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ ശേഷി  വളര്‍ത്തിയെടുത്ത് മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ജോബ് ഫെയറിലൂടെ അവസരമാകുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍.  തിരുവനന്തപുരം ജില്ലയിലെ ചാക്ക സര്‍ക്കാര്‍ ഐടിഐയില്‍  ആരംഭിച്ച സ്‌പെക്ട്രം ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന  ജോബ് ഫെയറില്‍ 78 കമ്പനികള്‍ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്നതുപോലെതന്നെ മറ്റു ജില്ലകളിലും ജോബ് ഫെയര്‍ സംഘടിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത.് ഇതുവഴി തൊഴിലന്വേഷകരേയും തൊഴില്‍ദാതാക്കളേയും ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുവാന്‍ സാധിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ഐടിഐകളിലെ പ്ലേസ്‌മെന്റ് സെല്‍ മുഖേന നിരവധി തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നതുവഴി കാതലായ മാറ്റങ്ങളാണ് സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പില്‍  നടത്തിവരുന്നത്. സംസ്ഥാനത്ത്  മുപ്പത്തിഏഴായിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുമുണ്ട്.  ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് തൊഴിലാളികളുട സേവനം ലക്ഷ്യമിട്ട് കേരള അക്കാദമി ഫോര്‍ എക്‌സലന്‍സിന്റെ ആഭിമുഖ്യത്തില്‍ 
സ്‌കില്‍ രജിസ്ട്രി ആപ്പ് ആരംഭിച്ചു.ഇടനിലക്കാരില്ലാതെ തൊഴില്‍ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ത സേവനം തേടാനുമുള്ളതാണ് ഈ ആപ്ലിക്കേഷന്‍.12 സര്‍ക്കാര്‍ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍  ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതോടൊപ്പം തന്നെ ഐടിഐകളെ ഉല്‍പാദന വിപണന കേന്ദ്രം ആക്കുന്നതിനായുള്ള പദ്ധതികളും നടപ്പിലാക്കിവരുന്നു. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ ശേഷി, സംരംഭകത്വം എന്നിവ മികച്ച രീതിയില്‍ വളര്‍ത്തിയെടുത്ത് കാര്യക്ഷമമായ ഒരു യുവതലമുറയെ  വളര്‍ത്തിയെടുക്കുവാനാണ്   സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. 
സാമൂഹിക പ്രതിബദ്ധത മുന്നില്‍കണ്ടുകൊണ്ട് സര്‍ക്കാര്‍ ഐടിഐകളില്‍ ആരംഭിച്ച ഗ്രീന്‍ ക്യാമ്പസ് പദ്ധതിയും ഏറെ ശ്രദ്ധേയമാണ്. എല്ലാ സര്‍ക്കാര്‍ ഐടിഐകളും സോളാര്‍ ആക്കുവാനുള്ള നടപടികള്‍  പുരോഗമിക്കുകയാണ്. നാടിന്റെ പൊതുതാത്പര്യവും സാമൂഹിക ഉത്തരവാദിത്വവും മുന്‍നിര്‍ത്തി സോളാര്‍ സിസ്റ്റം ഐടിഐകളില്‍  നടപ്പിലാക്കുകയെന്ന ലക്ഷ്യം എല്ലാവരും കൈക്കൊള്ളണം.ഐടിഐകള്‍ കേന്ദ്രീകരിച്ച് കര്‍മ്മസേനകള്‍ രൂപീകരിച്ച്  സ്ഥിരം സംവിധാനമാക്കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ മുഖേന ധാരാളം വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍  ലഭ്യമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

അപ്പാരല്‍, കാപ്പിറ്റല്‍ ഗുഡ്സ് ആന്റ് മാനുഫാക്ച്വര്‍,കണ്‍സ്ട്രക്ഷന്‍,കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ്,ഇലക്ട്രോണിക്സ് ആന്റ് ഹാര്‍ഡ് വെയര്‍,ഐടി ആന്റ് ഐടിഇഎസ്,ഹെല്‍ത്ത് കെയര്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് ഫെസിലിറ്റി മാനേജ്മെന്റ് , പവ്വര്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ ക്ലസ്റ്ററുകളായി ട്രേഡുകള്‍ തിരിച്ചാണ് ഒന്‍പതു ഐടിഐകളെ ഉള്‍പ്പെടുത്തി ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ജയചന്ദ്രന്‍,വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ബി.ജസ്റ്റിന്‍രാജ് ,കെ.എസ്.ധര്‍മ്മരാജന്‍,ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ബി.ഹരീഷ് കുമാര്‍,ഐഎംസി ചെയര്‍മാന്‍ പി.ഗണേഷ്, വിനോദ് കുമാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ വ്യവസായ കേന്ദ്രം,കഴക്കൂട്ടം സര്‍ക്കാര്‍ വനിതാ ഐടിഐ പ്രിന്‍സിപ്പാല്‍ കെ.രാമചന്ദ്രന്‍, ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ ആര്‍.സുധാശങ്കര്‍,ധനുവച്ചപുരം സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ ജയന്‍ ജോണ്‍ ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര സ്വാഗതവും ചാക്ക സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ എ.ഷമ്മി ബേക്കര്‍ കൃതജ്ഞതയും അറിയിച്ചു.
Views: 293
Create Date: 24/02/2021
SHARE THIS PAGE!

News

ഹൃ​ദ​യം നു​റു​ങ്ങു​ന്നു, ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം; ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ഗ്രെ​റ്റread more


ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍‌read more


സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്read more


ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും read more


ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.read more


ചിറ്റൂർ ഉത്സവത്തിൽ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു. read more


സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരുംread more


എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്read more


പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.read more


വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്read more


വ്യാവസായിക പരിശീലന വകുപ്പ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ഇന്ന്read more


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി read more


രാഹുൽ ഗാന്ധി സമരപ്പന്തലിൽread more