News


Posted 24/02/2021

പെരിങ്ങാടിനേയും ഗാന്ധിവനത്തേയും റിസർവ്വുകളായി പ്രഖ്യാപിച്ചു.

തൃശ്ശൂർ ജില്ലയിലെ യിലെ പാവറട്ടി പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന പെരിങ്ങാട് പുഴയും തണ്ണീർത്തടങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെത്തേയും
ആലപ്പുഴ ജില്ലയിലെ പുറക്കാട് വില്ലേജിലുൾപ്പെട്ട ഗാന്ധിവനം മേഖലയേയും റിസർവുകളായി പ്രഖ്യാപിച്ചു.
സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം നടന്നത്.
തിരു. വനം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു  രണ്ട് റിസർവു കളുടെയും പ്രഖ്യാപനം നടത്തി. ഇതോടെ വനമില്ലാത്ത ഏക ജില്ല എന്ന ആലപ്പുഴയുടെ വിശേഷണം
അപ്രസക്തമായി.

തൃശ്ശൂർ ചാവക്കാട് പാവറട്ടി പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന 234.18 ഏക്കർ സ്ഥലം കണ്ടൽകാടുകൾ നിറഞ്ഞതും പാരിസ്ഥിതിക സവിശേഷതകളുള്ളതുമാണ്. 250-ലേറെ ഇനം പക്ഷികൾ കാണപ്പെടുന്ന ഇവിടം ജൈവവൈവിധ്യ സമ്പുഷ്ടവുമാണ്. നിരന്തരമായ കൈയ്യേറ്റ ശ്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഈ പ്രദേശത്തെ
റിസർവ്വായി പ്രഖ്യാപിക്കാൻ സർക്കാർ മുന്നോട്ടു വന്നതെന്ന് വനം മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയുടെ പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്ന പ്രദേശമാണ് പുറക്കാട് വില്ലേജിലെ 600 ഏക്കർ വരുന്ന തണ്ണീർത്തടം.
ഈ പ്രദേശം ഏറ്റെടുത്ത് ഗാന്ധിവനം സ്ഥാപിക്കാൻ 1994 ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും കാലതാമസം ഉണ്ടായി. അനേകമാളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ പ്രദേശം ഏറ്റെടുത്ത് പരിസ്ഥിതിക്കിണങ്ങുന്നതും 
പൊതുജനങ്ങൾക്ക് പ്രയോജനം നൽകുന്നതുമായ വിധത്തിൽ
 'ഗാന്ധിവനം' എന്ന പേരിൽ 
റിസർവ്വായി പ്രഖ്യാപിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സമീപ പ്രദേശത്തെ എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളുമായി ചർച്ചചെയ്ത്
സമവായം ഉണ്ടാക്കിയ ശേഷമാണ്
റിസർവ്വുകളുടെ
പ്രഖ്യാപനം നടത്തുന്ന തെന്നും അഡ്വ.കെ.രാജു പറഞ്ഞു.

പ്രഖ്യാപന രേഖകൾ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  രാജേഷ് കുമാർ സിൻഹയ്ക്ക് കൈമാറി അദ്ദേഹം പ്രകാശനം ചെയ്തു.
വനം വകുപ്പിൻ്റെ കഴിഞ്ഞ അഞ്ച് ഈ വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ  പ്രസിദ്ധീകരിച്ച
'ഹരിത മുദ്രകൾ 'എന്ന പുസ്തകത്തിൻ്റെ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു

മുഖ്യ വനംമേധാവി 
പി.കെ. കേശവൻ അധ്യക്ഷത വഹിച്ച  ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ്  വാർഡൻ സുരേന്ദ്ര പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മാരായ ഡി.കെ. വർമ്മ, ബെന്നിച്ചൻ തോമസ്, ഗംഗാ സിംഗ് തുടങ്ങിയവർ സംബന്ധിച്ചു.
ഇതോടുബന്ധിച്ച്
തൃശ്ശൂർ പാവറട്ടിയിൽ
നടന്ന ചടങ്ങിൽ എം.എൽ.എ മാരായ 
മുരളി പെരുന്നെല്ലി,
കെ.വി.അബ്ദുൾ ഖാദർ, എ.പി. സി.സി.എഫ്. ഇപ്രദീപ് കുമാർ
മറ്റ് ജനപ്രധിനിധികളും, വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടന്നത്.
Views: 918
Create Date: 24/02/2021
SHARE THIS PAGE!

News

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more


2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു..read more


പഞ്ചാബിൽ കോൺഗ്രസിനെ സിദ്ധു നയിക്കും.read more


പിങ്ക് റോമിയോ തിങ്കളാഴ്ച നിലവില്‍വരും.read more


ഹൃ​ദ​യം നു​റു​ങ്ങു​ന്നു, ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണം; ആ​ഗോ​ള സ​മൂ​ഹ​ത്തോ​ട് ഗ്രെ​റ്റread more


ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍‌read more


സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്read more


ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും read more